05:04pm 22 October 2026
NEWS
സൂര്യ, നസ്രിയ ഒന്നിക്കുന്ന 'സീൻ' ചിത്രത്തിൻ്റെ ഓഡിയോ പ്രകാശന ചടങ്ങ് ദുബായിൽ...
22/10/2026  03:27 PM IST
Cinema desk
സൂര്യ, നസ്രിയ ഒന്നിക്കുന്ന  സീൻ ചിത്രത്തിൻ്റെ  ഓഡിയോ  പ്രകാശന ചടങ്ങ് ദുബായിൽ...

 

സൂര്യ അഭിനയിച്ച് ഈയിടെ റിലീസായ    'കറുപ്പ്',  'വിശ്വനാഥ് ആൻഡ് സൺസ്'  എന്നീ ചിത്രങ്ങൾ വമ്പൻ വിജയമായിരുന്നു. ഈ സിനിമകൾക്ക് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്കുന്നത് 'സീൻസ്' എന്ന സിനിമയാണ്. 'ആവേശം' എന്ന മലയാള  സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം  എന്ന നിലയിലും,  നായികയായി  നസ്രിയ, മറ്റുള്ള ചില പ്രധാന കഥാപാത്രങ്ങളിൽ  നസ്ലിൻ, ലാൽ തുടങ്ങിയ താരങ്ങളും   അഭിനയിക്കുന്ന ചിത്രം എന്ന നിലയിലും വരെയധികം   പ്രതീക്ഷകളോടെയാണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നത്. സൂര്യ, ജ്യോതിക എന്നിവരുടെ  2D   എൻറർടെയ്ൻമെന്റും, ഴകരം സ്റ്റുഡിയോസും   ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സുഷിൻ ശ്യാം ആണ്  സംഗീതം നൽകിയിരിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് ഈ ചിത്രം നവംബർ  6-ന് റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്   ഈ ചിത്രത്തിൻ്റെ ഓഡിയോ പ്രകാശന ചടങ്ങ്  വരുന്ന 25-ന്  ദുബായിൽ ഉള്ള സിലികാൻ സെൻട്രൽ മാലിൽ, വൈകുന്നേരം 6 മണിക്ക് നടക്കുമെന്നുള്ള പ്രഖ്യാപനവും പുറത്തുവന്നിരിക്കുന്നത്.   ഇതിനായി  ചിത്രത്തിന്റെ ടീം അടുത്ത് തന്നെ ദുബായിലേക്ക് യാത്രയാകാനിരിക്കുകയാണ്. ഈ ചിത്രത്തിൽ സൂര്യ പോലീസ് കഥാപാത്രമാണ അവതരിപ്പിക്കുന്നത് എന്നുള്ള റിപ്പോർട്ടുമുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img